ഗോവയിലേക്ക് ഒരു യാത്ര പോകുവാന്‍ ഒരു കാരണം തേടുകയാണോ? ക്രിസ്മസും ന്യൂ ഇയറും ഗോവയില്‍ ആഘോഷിക്കുവാന്‍ കഴിയാത്തതിന്റെ ക്ഷീണം മാറുവാന്‍ ഒരു യാത്ര അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ ഇതാ പറ്റിയ സമയം വന്നിരിക്കുകയാണ്!
നൃത്തവും പാട്ടും ഗാനമേളകളും ബാന്‍ഡും ആഘോഷങ്ങളും ഭക്ഷണവും എല്ലാം ഒന്നിനൊന്ന് മുന്നിട്ടു നില്ക്കുന്ന ഗോവ കാര്‍ണിവല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് എന്നതിന് എതിരഭിപ്രായമില്ല! സഞ്ചാരികള്‍ കാത്തിരിക്കുന്ന ഗോവ കാര്‍ണിവല്‍ എന്താണെന്നു നോക്കാം
PC: Donkey335
ഗോവ കാര്‍ണിവല്‍ ഗോവയിലെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഗോവ കാര്‍ണിവലിനുള്ളത്. ഗോവ മുഴുവനും ഒരു മനസ്സോടെ കൊണ്ടാടുന്ന കാര്‍ണിവല്‍ ദിനങ്ങള്‍ ഒരവധിയുടെ ലാഘവത്തില്‍ ഇവര്‍ ആഘോഷിക്കും. ഇത്തവണ പങ്കെടുത്തില്ലെങ്കില്‍ ഗോവ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും മികച്ച കുറച്ച് അനുഭവങ്ങളാണ് നിങ്ങള്‍ക്ക് നഷ്ടമാകുവാന്‍ പോകുന്നത്. നൃത്തവും പാട്ടും ആഘോഷങ്ങളുമായി ഗോവ മാറുന്ന കാഴ്ച ഇവിടെ കാണാം.
ഗോവ കാര്‍ണിവല്‍ 2023

ഫെബ്രുവരി 18 ശനിയാഴ്ച ആരംഭിക്കുന്ന കാര്‍ണിവല്‍ 21 ചൊവ്വാഴ്ച വരെ നീണ്ടു നില്ക്കും. നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി വരുന്നതിനാല്‍ കുറഞ്ഞത് രണ്ടു ദിവസം ഇവിടെ ചിലവഴിക്കുവാന്‍ കഴിയുന്ന രീതിയില്‍ പ്ലാന്‍ ചെയ്താല്‍ കാര്‍ണിവലിലെ മികച്ച നിമിഷങ്ങള്‍ നഷ്ടമാകാതെ അനുഭവിക്കാം.
പോര്‍ച്ചുഗീസുകാര്‍ വഴിയെത്തിയത്
ഗോവന്‍ കാര്‍ണിവലിന്റെ ചരിത്രം തിരഞ്ഞാല്‍ എത്തിനില്‍ക്കുക അത് ഇവിടെ വസിച്ചിരുന്ന പോര്ച്ചുഗീസുകാരിലാണ്, ഒരുകാലത്ത് ഇന്ത്യയിലെ പോര്‍ച്ചുഗീസ് കോളനികളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ വസിച്ചിരുന്നു. അവരില്‍ നിന്നും ലഭിച്ച, ഇന്നും തുടര്‍ന്നുപോകുന്ന ആഘോഷമായാണ് ഗോവന്‍ കാര്‍ണിവല്‍ അറിയപ്പെടുന്നത്. ഏകദേശം അഞ്ഞൂറ് വര്‍ഷത്തോളം പഴക്കം ഇതിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ആളുകളാണ് ഇത് ആഘോഷിച്ചിരുന്നതെങ്കിലും ഇന്ന് ജാതിമത വ്യത്യാസമില്ലാതെ ഇവിടെ ഗോവന്‍ കാര്‍ണിവല്‍ കൊണ്ടാടുന്നു.
നോയമ്ബിനു മുന്‍പ്

ക്രിസ്ത്യന്‍ വിശ്വാസികളുടെ വലിയ നോയമ്ബ് അഥവാ അന്‍പത് നോയമ്ബിനു മുന്നോടിയായാണ് ഗോവന്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്, സാധാരണയായ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് വലിയ നോയമ്ബ് ആരംഭിക്കുന്നത്.
നാലിടങ്ങളില്‍
ഗോവയിലെ നാലിടങ്ങളിലാണ് പ്രധാനമായും കാര്‍ണിവല്‍ ഡി ഗോവ കൊണ്ടാടുന്നത്. പനാജി. മാപൂസ, മര്‍ഗാവോ, വാസ്കോ എന്നീ സ്ഥലങ്ങളിലാണിത്. ഘോഷയാത്രകള്‍, ഡാന്‍സുകള്‍, പാട്ടുകള്‍, എന്നിങ്ങനെ സംഭവം കളറാക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ബീച്ച് ഡെസ്റ്റിനേഷനുകളാണ് നാലിടങ്ങളും എന്ന പ്രത്യേകതയും ഉണ്ട്. ഇവിടുത്തെ നഗരവും ഗ്രാമവും മുഴുവനായും ഈ ദിവസങ്ങളിൽ വര്‍ണ്ണങ്ങളാലും ദീപാലങ്കാരങ്ങളാലും ഒരുങ്ങും.
ആളുകള്‍ വിവിധ രൂപങ്ങള്‍ ധരിച്ച് പരേഡിനിറങ്ങുന്നതാണ് ഇതിലെ മറ്റൊരു വ്യത്യസ്ത കാഴ്ച. നാടോടി നൃത്തങ്ങള്‍, വസ്ത്രാലങ്കാരം , സാംസ്കാരിക ഘോഷയാത്രകള്‍ , ഗോവന്‍ പാചകരീതികളും ജീവിതരീതികളും വരെ കാര്‍ണിവലില്‍ നിങ്ങള്‍ക്ക് കാണാം. കാര്‍ണിവല്‍ രാജാവായ മോമോയാണ് ഗ്രാന്‍ഡ് പരേഡിന് നേതൃത്വം നല്‍കുന്നത് എന്നാണ് വിശ്വാസം. പനാജിയില്‍ വെച്ച് കാര്‍ണിവല്‍ തുടങ്ങുമ്ബോള്‍ കിങ് മോമോയുടെ രൂപം ധരിച്ച ഒരാളെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുമത്രെ.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മര്‍ഗോവ, വാസ്കോ, മാപൂസ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുന്നേറും. കാര്‍ണിവലിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ് ഏറ്റവും ആഘോഷങ്ങള്‍ നിറഞ്ഞത്. നോമ്ബുകാലം ആരംഭിക്കുന്നതിന് മുമ്ബായുള്ള ഏറ്റവും വലിയ ആഘോഷം ആയതിനാല്‍ പരാവധി ഇതില്‍ ആവേശം കണ്ടെത്തുന്നതിനാലാണിത്. റെഡ് ആന്‍ഡ് ബ്ലാക്ക് ഡാന്‍സോടു കൂടിയാണ് ആഘോഷം സമാപിക്കുന്നത്.
ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ…ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍








2 replies on “ഗോവയൊരുങ്ങുന്നു കിടിലന്‍ കാര്‍ണിവലിന്! ഇനി ആഘോഷത്തിന്റെ ദിവസങ്ങള്‍ – Goa is preparing for a great carnival! Now are the days of celebration.”
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.com/uk-UA/register-person?ref=XZNNWTW7