ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 – എവരിവൺ ഈസ് എ ഹീറോ’യുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. മഹാപ്രളയത്തെ ആസ്പദമാക്കി നിർമിച്ച ഒരു മലയാള സിനിമയാണ് 2018. ഒരു വലിയ താരനിരതന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മെയ് 5-നാണ് മഹാപ്രളയം പ്രമേയമാകുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.ചിത്രം ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരിക്കും ട്രെയിലർ നൽകുന്ന സൂചന.
പ്രമോയിൽ ടൊവിനോ, കുഞ്ചാക്കോ ബോബൻ, ജനാർദനൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങളെയെല്ലാം കാണാം.മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത വർഷമാണെന്ന് 2018 എന്ന് താരങ്ങൾ പറഞ്ഞു. മലയാളിളുടെ ഒത്തൊരുമയെക്കുറിച്ച് പറയുന്ന കഥയാണ് 2018 എന്ന് ടോവിനോ പറഞ്ഞു. നമ്മളെ വേദനിപ്പിച്ച ഒരു കഥയുടെ അഭ്രാവിഷ്കാരമാണ് ജനാർദനൻ ചൂണ്ടിക്കാട്ടി. ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നാണ് വിനീത് പറഞ്ഞു.
ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് ഇത്. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും വിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടതും കേട്ടതും ചെറുത്തു നിൽപ്പിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളായിരുന്നു. ഒറ്റകെട്ടായി കേരളക്കര പോരാടിയ ആ പ്രളയത്തെയും അതിന്റെ കെടുതീകളെയും ആധാരമാക്കി ഒരുക്കിയ ചിത്രമാണിത്.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ പ്രൊഡക്ഷൻ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജ്ജാണ്. തിരക്കഥ അഖിൽ പി ധർമജനും പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസും ആണ്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നോബിൻ പോൾ ആണ്. ചിത്രസംയോജനം ചമൻ ചാക്കോആണ്.ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നത് വിഷ്ണു ഗോവിന്ദ് ആണ്.