പാ രഞ്ജിത് എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയാണ് തങ്കാലാൻ (Tangalan). ചിയാൻ വിക്രം ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുതിർന്ന നടൻ പശുപതിയും ഉണ്ട്. പശുപതി, ഹരികൃഷ്ണൻ അൻബുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.കിഷോർ കുമാർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.സെൽവയാണ് എഡിറ്റിംഗ് ചുമതല.ഹോം ബാനറായ നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് തങ്കാലൻ (Tangalan) നിർമ്മിക്കുന്നത്.
പിഎസ് 2 എന്ന ചിത്രത്തിലെ വിക്രത്തിൻ്റെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിന് നല്ല അഭിപ്രായം ലഭിക്കുകയും ഇതിവൃത്തം വികസിക്കുകയും ചയ്തു. ടെലിവിഷനിൽ വിക്രം സൃഷ്ടിച്ച മാജിക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. എന്നാൽ വിക്രം ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

തങ്കലാന്‍ (Tangalan) എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് റിഹേഴ്‌സലിനിടയില്‍ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും ചെയ്യുകയുമായിരുന്നു വിക്രം.സംവിധായകനൊപ്പം ആക്‌ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഏകദേശം ഒരു മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.
എന്നാൽ, താരത്തിന് പരിക്കേറ്റതോടെ തങ്കാലാൻ്റെ (Tangalan)ചിത്രീകരണത്തില്‍ നിന്ന് വിക്രം ഒരു ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ്. തങ്കലാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതോടെ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് വിക്രമിന്‍റെ ഓഫിസില്‍ നിന്നും പുതിയ അറിയിപ്പുകൾ വന്നിട്ടുണ്ട്. ഉടന്‍ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും തനിക്ക് നല്‍കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും വിക്രം പറഞ്ഞു. ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ ഉടന്‍ തന്നെ നടത്തുമെന്നും വിക്രമിന്റെ വിക്രമിന്‍റെ മാനേജര്‍ ആയ യുവരാജ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.








4 replies on “നടന്‍ വിക്രമിന് റിഹേഴ്‌സലിനിടെ പരിക്ക് പറ്റി , തങ്കാലാൻ്റെ ഷൂട്ടിങ്ങില്‍ നിന്ന് താരം ബ്രേക്ക് എടുക്കും | Tangalan”
Your article helped me a lot, is there any more related content? Thanks!
Your article helped me a lot, is there any more related content? Thanks! https://www.binance.info/lv/register?ref=SMUBFN5I
I don’t think the title of your enticle matches the content lol. Just kidding, mainly because I had some doubts after reading the enticle. https://accounts.binance.info/ru/register?ref=O9XES6KU
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.info/es-AR/register?ref=UT2YTZSU