മമ്മൂട്ടി എന്ന മഹാനടൻ അഭിനയത്തിൽ പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. ഭ്രമയുഗം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.
ചിത്രത്തിലെ കഥാപാത്രത്തിനായി മമ്മൂട്ടി നടത്തിയ കഠിനാധ്വാനവും പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിക്കുന്നു.
മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ദുൽഖർ സൽമാൻ സ്നേഹത്തോടെ അഭിനന്ദനം അറിയിച്ചു. ഭ്രമയുഗം ഒരു അമാനുഷിക വിസ്മയം ആണെന്നും തിയേറ്ററിൽ കണ്ട് അനുഭവിക്കണം എന്നും ദുൽഖർ പറഞ്ഞു.
നിരവധി പ്രേക്ഷകരും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചു രംഗത്തെത്തി. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന്റെ നിഗൂഢതയും അയാളുടെ മാന്ത്രികതയും സിനിമയെ വളരെ ആകർഷകമാക്കുന്നു. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചെന്നാണ് പ്രേക്ഷക പ്രതികരണം.
മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ സിനിമയെക്കുറിച്ച് അഭിനന്ദനം അറിയിച്ചു. അസാധാരണമായ പരീക്ഷണമെന്നും ഔട്ട് സ്റ്റാൻഡിങ് തിയേറ്റർ എക്‌സ്പീരിയൻസെന്നുമാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്. മമ്മൂട്ടിയുടെ ശബ്ദം, സിനിമയുടെ പൊതു സൗണ്ട് ഡിസൈൻ, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, ഷെഹ്നാദിന്റെ സിനിമാറ്റോഗ്രഫി എന്നിവയെല്ലാം പ്രശംസനീയമാണെന്നും അദ്ദേഹം കുറിച്ചു.
സിനിമാ പ്രേമികൾ ഭ്രമയുഗത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ഭ്രമയുഗം എന്ന് വിശേഷിപ്പിക്കുന്നു.
One reply on “മമ്മൂട്ടി-യുടെ ഭ്രമയുഗം: അഭിനയത്തിന്റെ പുതിയ ദിശ”
[…] Also Read: മമ്മൂട്ടി-യുടെ ഭ്രമയുഗം: അഭിനയത്തിന്… […]