കല്യാണപ്രായം ആയ ഒരു ചെറുപ്പക്കാരൻ്റെ കഥ

നല്ല സൗഹൃദങ്ങളും പ്രണയകാലവും എല്ലാം കടന്നു പോന്നു… പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. സ്ഥിരമായൊരു ജോലി ആയി. പൊതുവെ എല്ലാവർക്കും ഉണ്ടായപോലെ തേപ്പും തേക്കലും എല്ലാം കടന്നു പോയിരിന്നു. ജീവിതം കൂടുതൽ സീരിയസ് ആയിതുടങ്ങിയപ്പോ അന്ന് വരെ ഒരു വിവാഹം വേണ്ടെന്ന് ഉറപ്പിച്ചു നടന്നിരുന്ന അവനും… എനിക്കും ഒരു കല്യാണം ആവാം എന്ന് ചിന്തിച്ചു തുടങ്ങി.

2023 ഫെബ്രുവരി മാസം കൂടുതൽ കൂടുതൽ ആ ആഗ്രഹം അങ്ങ് വളർന്നപ്പോ അവനു വയസ്സ് മുപ്പതായിരിന്നു. എന്നാലും ഒടുക്കത്തെ കോൺഫിഡൻസ് ആയിരിന്നു. അവനെന്താ ഒരു കുറവ്. ചെത്തു പയ്യൻ. അത്യാവശ്യം ലുക്കും ഉണ്ടല്ലോ. അന്വേഷിച്ചാൽ എനിക്കും ഒരാളെ കിട്ടാൻ എന്താ പ്രയാസം എന്ന് തോന്നിയപ്പോ ഉപ്പാനോടും ഉമ്മനോടും കാര്യം അങ്ങ് പറഞ്ഞു. കല്യാണ ചെലവ് ആയിരിന്നു ആദ്യം വന്ന ചോദ്യം. അത്യാവിശം മിഡിൽ ക്ലാസ്സ്‌ കുടുംബം ആയോണ്ട് എല്ലാർക്കും നല്ല ഫുഡ്‌ കൊടുക്കണ്ടേ. ഒരു അഞ്ചു പവനെങ്കിലും മഹറ് കൊടുക്കണ്ടേ. കൂട്ടത്തിലുള്ളവർക്കൊക്കെ കുട്ടി രണ്ടായി… അപ്പോളാണ് അവൻ്റെ കല്യാണമോഹം. അടുത്തടുത്തായി ചെങ്ങായിമാരുടെ ഒക്കെ കല്യാണം കഴിഞ്ഞപ്പോ അവനും ആഗ്രഹം വന്നതാവും എന്ന് പറച്ചിലും ആയി. പക്ഷെ കല്യാണം എന്നതിനെ കുറിച്ചവന് വ്യക്തമായ ആഗ്രഹങ്ങളും ധാരണങ്ങളും ഉണ്ടായിരിന്നു. അന്നുവരെ കല്യാണം കഴിച്ചു ജീവിക്കുന്ന എല്ലാരും അവനോട് പറഞ്ഞു. കല്യാണം കഴിച്ചാൽ തീർന്നു മോനെ. എന്തെങ്കിലും ആവട്ടെ അതൊക്കെ അങ്ങ് നടക്കും പെട്ടെന്ന് പെണ്ണ് ശരിയായാൽ കാശും കാര്യങ്ങളും എല്ലാം ആ സമയത്ത് എല്ലാം അങ്ങ് നടന്നു പോവും എന്ന് പലരും പറഞ്ഞു. ഹയ് ന്നാ പിന്നെ പെണ്ണ് നോക്കാം ലെ എന്നായി. ബ്രോക്കർമാർക്കൊക്കെ ഒടുക്കത്തെ പൈസ ആയോണ്ട് നൈസ് ആയിട്ട് മാട്രിമോണി അങ്ങ് തുടങ്ങി. കാലം ഏതാ… ഒരു പത്തു പന്ത്രണ്ട് മാട്രിമോണി അങ്ങ് രജിസ്റ്റർ ചെയ്തു. എന്തോരം പ്രൊഫൈൽ എന്തോരം കുട്ടികൾ. ഇതിൽ ഒരുത്തി അവനും സെറ്റ് ആവുമെന്നായി.

ഹയ് പിന്നേം കാലം ഏതാ… പെൺപിള്ളേരൊന്നും പഴേ പോലെ അല്ലന്നേ… അയിന് പണ്ടെങ്ങനെർന്ന്‌. ഉമ്മ ഉപ്പാനെ കെട്ടിയത് കേട്ടിട്ടുണ്ട്. വന്നു കണ്ടു… ചെക്കന് ഇഷ്ട്ടായി…. താ കല്യാണം… ഇന്നിപ്പോ അതുപോലെ അല്ല. പഠിപ്പ് വേണം ഗൾഫ് വേണം പണം വേണം… ലുക്ക്‌ വേണ്ടേ ആവോ. അവനു കൺഫ്യൂഷൻ ആയി. കണ്ണികണ്ടോരോട് മുഴുവൻ കല്യാണം ആലോചിച്ചു. ആരും ഒരു താല്പര്യം കാണിച്ചില്ല. ഗൾഫ് അല്ലല്ലോ… നാട്ടിൽ അല്ലെ ജോലി… ഇവിടെന്ന് കിട്ടിയത്കൊണ്ട് എങ്ങനെ ജീവിക്കാനാ… കാഴ്ചപ്പാടുകൾ ഒരുപാടായിരിന്നു. അവനു മാനസികമായും ശാരികമായും ഒരു സപ്പോർട്ട് കൊടുക്കാനും കിട്ടാനും. അതില് സ്നേഹം കുടുംബം… പിന്നെ വൈബ്.. എന്ത്… ആ അതെന്നെ.

ഒടുക്കത്തെ കോൺഫിഡൻസ് ഒക്കെ അപ്പോളേക്കും തീർന്നിരുന്നു… പലരും അപ്രോച് ചെയ്തപ്പോ പ്രതീക്ഷ വന്നിരിന്നു. പക്ഷെ ഒട്ടും വിചാരിക്കാത്ത കാരണങ്ങളാൽ കണ്ട എല്ലാ പെണ്ണുങ്ങളും എന്തോ പറഞ്ഞു ഒഴിവാക്കി. സങ്കടം വന്നു ദേഷ്യം വന്നു പുച്ഛം തോന്നി. സ്വന്തം ഉപ്പാക്കും ഉമ്മാക്കും മോൻ ഒന്ന് കെട്ടികാണണമെന്നാഗ്രഹം ഇല്ലേ എന്ന് വരെ അവൻ ചിന്തിച്ചു… ഇതിപ്പോ അവനെപോലെ നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാവും. ഇല്ലേ? എന്താ ഇപ്പൊ ഇണ്ടായേ… എയ് ഒരു കല്യാണം കഴിക്കാൻ ആഗ്രഹിച്ചതാ… ഇനി കുടുംബത്തുള്ള വല്ല കുട്ട്യേളേം അങ്ങ് നോക്കിയപ്പോരേ…. അതാണ്‌ അടുത്തത്. അവരൊന്നും നമക്ക് പെണ്ണ് തരില്ല. അയ്ശേരി… ഒന്ന് അന്വേഷിക്കാൻ പോലും ആളില്ലാണ്ടായപ്പോ ഒടുക്കത്തെ നേരത്തു ഇൻസ്റ്റാഗ്രാമിൽ ഒരുപാട് കുട്ടികൾ ഉണ്ടല്ലോ. ന്നാ പിന്നെ അവരോട് ആരെങ്കിലോടും ചോയ്ച്ചാമതിയല്ലോ. ആർകെങ്കിലും താല്പര്യം കാണാതിരിക്കില്ല. കാലകേടിനു ഒരു റിലേഷൻഷിപ്പ് ഇല്ലാത്ത ഒരുത്തിനേം അവനു കാണാൻ കിട്ടിയില്ല. നാളെ കല്യാണം ഉള്ള കുട്ടിവരെ അതിലുണ്ടായിരിന്നു. വല്ലാത്ത ഒരു അവസ്ഥ തന്നെ ആയിരിന്നു അവനത്.  ഏത് നേരത്താണാവോ ഒരു കല്യാണ മോഹം. പെൺപിള്ളേരെ കുറ്റംപറയാൻ കഴിയില്ല. അവർക്കൊരുപാട് ചോയ്സ് ഉണ്ട്. ന്നാലും ഒരാളെ ചൂസ് ചെയ്യാനും കൺഫ്യൂഷൻ ആണ്.

പലർക്കും പല പല കാര്യങ്ങളാണ്… ചിലർക്കു ക്യാഷ് ആണ്. ചിലർക്കു എഡ്യൂക്കേഷൻ ആണ്. വേറെ ചേലോർക്ക്…. എന്റെ ഹസ്ബന്റ് ദുബായിൽ ആവണം. എന്നേം കൊണ്ടോണം. അവിടെ ആവുമ്പോ രണ്ടാൾക്കും ജോലി ചെയ്യാം. ദുബായ് ഈസ്‌ ലൈഫ്. ആഹാ… എന്താ ലെ. ഒന്ന് കെട്ടി ഡിവോഴ്സ് ആയവർക്ക് പോലും ഡിമാൻഡ് ഭയങ്കരം ആയിരിന്നു. ഇതിന്റെ ഇടക്ക് വയസ്സ് 31ലേക്ക് പോയിരിന്നു. മാട്രിമോണിയിൽ 30 കടന്നാൽ പിന്നെ മാർക്കറ്റ് ഇടിവാണെന്ന് മനസിലാക്കിയ അവനു മടുപ്പ് തോന്നി. കൊറച്ച് ബുദ്ധിമുട്ടിയാണേലും ആഗ്രഹങ്ങളെ കുഴിച്ചുമൂടാൻ അവൻ ശീലിക്കാൻ തുടങ്ങി.

ഇത് അവൻ്റെ മാത്രം കഥയല്ല…. ഇതുപോലെ ഒരു പെണ്ണ് കിട്ടാത്തതിൻ്റെ പേരിൽ ആത്മഹത്യാ ചെയ്ത ചെറുപ്പക്കാറുപോലുമുണ്ട്. കാരണം എന്താവോ. ഓരോത്തർക്കും ചോയ്സ് ഉണ്ട്. ഒരു ജീവിതപങ്കാളിയെ അന്വേഷിച്ച് മടുത്തുപോയ ഒരാൾ അല്ല… ഒരുപാട്. പെൺകുട്ടികളെ നിങ്ങളെ ഞാൻ കുറ്റം പറയല്ല. കല്യാണം കഴിക്കാൻ ആണേൽ നിങ്ങൾക്ക് പഠിപ്പും പണവും ഗൾഫും വേണം. പ്രേമിക്കാൻ ആണേൽ ഗതിയില്ലാതെ ഏതവനും ആവാം. എല്ലാവരേം ഞാൻ പറയുന്നില്ല. ഒരുപാട് നല്ല ഹൃദയങ്ങളിൽ എവിടൊക്കെയോ ഉണ്ട്. കണ്ടുമുട്ടാൻ പ്രയാസം ആണെന്ന് തോന്നുന്നു. പെൺപിള്ളേർ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നല്ലോണം ദേഷ്യം വരുമായിരിക്കും… പക്ഷെ സത്യം ഇങ്ങനെയും കൊറേ ഉണ്ടെന്നേയ്.

ആ ചെറുപ്പക്കാരൻ്റെ അനുഭവം അവൻ വെറും തമാശയായി എന്നോട് പറഞ്ഞപ്പോ എനിക്ക് സങ്കടമാണ് തോന്നിയത്. അതുകൊണ്ട് മാത്രമാണ് ഞാൻ ഇതെല്ലാം നിങ്ങളോട് പങ്കുവെക്കുന്നത്. ഇന്ന് അവനു ഒരു ഭാര്യയെ ആവിശ്യമില്ല. ഒറ്റകാണേലും ജീവിക്കാം എന്നാണ്. എന്നിരുന്നാലും അവനും അവനെപ്പോലെ ആഗ്രഹങ്ങൾ കുഴിച്ചു മൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഓരോ ചെറുപ്പകാരനും…ഇനി ചെറുപ്പകാരികൾ ഉണ്ടെങ്കിൽ വേഗം ഇവരെ ഒന്നും കണ്ടെത്തി സെറ്റ് ആവാൻ നോക്ക്… ലോകം ഒക്കെ അവസാനിക്കാനായി. കൊറച്ചെങ്കിലും ഒന്ന് ജീവിക്കണ്ടേ….

ഞാൻ ഇവിടെ ഒരു അപരിചിതനായ ചെറുപ്പകാരനുമായി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സന്ദർഭത്തിൽ ഉണ്ടായ ചില സംഭാഷണങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങൾ ഞാൻ ഇവിടെ പങ്കുവെച്ചതാണ്. സ്ത്രീകളെ അല്ലെങ്കിൽ പെൺകുട്ടികളെ… നിങ്ങളെ ഒരു തരത്തിലും ഞാൻ കുറ്റപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. ഇത് അവൻ്റെ അനുഭവം…

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എതിർപ്പുകളും നിങ്ങൾക്ക് കമൻ്റു ബോക്സിൽ നിറക്കാനുള്ള അവസരവും ഉണ്ട്…. നന്ദി!

Leave a Reply

Your email address will not be published. Required fields are marked *

One reply on “കല്യാണപ്രായം ആയ ഒരു ചെറുപ്പക്കാരൻ്റെ കഥ… അല്ല ജീവിതം!”

  • Shakir
    December 2, 2023 at 5:45 pm

    Kollaam. Relatable

Instagram