കഴിഞ്ഞ ആഴ്ച്ച തൃശൂർ വന്നു ബുദ്ധിമുട്ടിച്ചു പോയതേ ഒള്ളോ. ഇപ്പൊ ഇതാ വീണ്ടും ബുദ്ധിമുട്ടിക്കാൻ സുരേഷ് ഗോപി നേതാവ് ശുപാർശ ചെയ്ത് വിളിച്ചു വരുത്തുകയാണ്. ഒരു സാധാരണക്കാരൻ്റെ ജീവിതം എന്താണെന്ന് പോലും അറിയാത്ത കൊറേ നേതാക്കന്മാർ ഭരിക്കുന്ന നാടാണ് നമ്മുടേത്. രാവിലെ സ്കൂളിൽ പോകുന്ന കുട്ടികൾ, ജോലിക്ക് പോവുന്ന ചെറുപ്പക്കാർ, വീട്ടമ്മമാർ അങ്ങനെ ഒരുപാട് ആളുകൾ യാത്ര ചെയ്യുന്ന ഒരു പൊതു ദിനം. ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ മോദി നേതാവ് വരുന്നതിൻ്റെ മുന്നൊരുക്കം. ആഹാ മൊത്തം ബ്ലോക്ക്. ഒരു നേതാവിനെക്കൊണ്ട് നശിച്ച ദിവസം എന്ന് പറയിക്കാൻ മോദിജിക്ക് കഴിഞ്ഞു. നമ്മടെ പിണറായി സർക്കാർ ബസ്സിൽ നവകേരള യാത്ര ചെയ്തപ്പോ ഇത്ര ബുദ്ധിമുട്ട് ഇണ്ടായൊന്ന് അറിയില്ല. എന്നാലും ഇന്നൊരു ട്രയൽ ട്രാഫിക്ക് പരിപാടി ഉണ്ടായിരിന്നു അത് ജനങ്ങളെ നല്ലോണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
ഗുരുവായൂർ മാത്രമല്ല തൃപ്രയാർ ക്ഷേത്രം ഒക്കെ വിസിറ്റ് ചെയ്തിട്ടാണ് മോദിജി തിരിച്ചു പോവൂ എന്നാണ് കേട്ടത്. എന്തായാലും തൃപ്രായർകാരുടെ ബുദ്ധിമുട്ട് എന്തായിരിക്കുമെന്ന് കണ്ടറിയണം. എന്തിനാണ് ഇത്രയും ബുദ്ധിമുട്ട് സൃഷ്ടിച്ച് അദ്ദേഹം ഇങ്ങോട്ട് വരുന്നതെന്നാണ് ഇതിലേ ഒരു മെയിൻ കാര്യം. സുരേഷ് ഗോപി ചേട്ടൻ്റെ മോൾടെ കല്യാണം കൂടാനാണെന്നാണ് കേൾക്കുന്നത്. എന്താ ഇപ്പൊ പുള്ളിയുമായിട്ടും മോദിജി ഉണ്ടാക്കിയ അടുപ്പം എന്ന് ഒരുപിടിയും ഇല്ല. എന്നാലും മോദിജിയുടെ പാർട്ടിക്ക് കേരളത്തിൽ വലിയ വേലയൊന്നും ഇല്ല. കൊറച്ചെങ്കിലും ആൾകാർക്കിടയിൽ ബഹുമാനമുള്ള വ്യക്തിയാണ് സുരേഷ് ഗോപി ചേട്ടൻ എന്ന് തോന്നുന്നുണ്ട്. അതെന്തായാലും മോദിജിനെകൊണ്ട് പോയി കിട്ടാനാണ് ചാൻസ്. ഇതെല്ലാം ഒരു രാഷ്ട്രിയ കളികൾ ആണെന്ന് തിരിച്ചറിയാത്ത കൊറേ ആളുകളും നമുക്കിടയിൽ ഉണ്ടെന്നുള്ളതാണ് ഏറെ സങ്കടാജനകം.
എന്തായാലും മോദിജി വരുന്നെൻ്റെ തിരക്ക് ഇന്ന് തന്നെ തുടങ്ങിയിട്ടുണ്ട്. കുറ്റംപറയാൻ പറ്റില്ല. നമ്മൾടെ സ്വന്തം പ്രധാനമന്ത്രി അല്ലെ. റോഡിലും വീടിൻ്റെ സൈഡിലും ഒക്കെ പോലീസുകാർ കാവൽ നിക്കുന്നുണ്ട്. ഒരു പ്രധാനമന്ത്രിക്ക് കിട്ടുന്ന സെക്യൂരിറ്റി കണ്ട് നമ്മളെ നാട്ടുകാർ ഞെട്ടിയിരിക്കുകയാണോ അതോ പ്രാന്ത്പിടിച്ചിരിക്കുകയാണോ എന്ന് എനിക്ക് മനസിലാവുന്നില്ല. അടുത്ത ഇലക്ഷൻ ഇങ്ങടുത്തു അതിൻ്റെയൊക്കെ തന്നെ ആയിരിക്കും ഈ അങ്കലാപ്പുകൾ. തൃശൂർ വീണ്ടും എടുക്കാനുള്ള പരിപാടികൾ സുരേഷ് ഗോപി ചേട്ടനും നല്ലോണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം കാണുന്ന ചിലർക്കെങ്കിലും മനസിലാകുന്നുണ്ടാവും ഏത് പാർട്ടി ആയാലും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ മാത്രമേ ഇവിടെ വാഴാറുള്ളു എന്ന്.
എന്തായാലും മോദിജി വരും സുരേഷ് ഗോപിച്ചേട്ടൻ്റെ മോൾടെ കല്യാണം കൂടും ഇവിടെ ഒക്കെ ഒന്നുച്ചുറ്റികറങ്ങി തിരിച്ചു പോവും. ജനങ്ങൾ എന്തായാലും കൊറേ ബുദ്ധിമുട്ടും. ഇതിൻ്റെ ഭാഗമായി തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എന്തൊക്കെ ഉണ്ടാകുമെന്ന് നാളെ നമുക്ക് കണ്ടറിയാം… മോദിജി വരുന്നതിനു സന്തോഷമാണ് സങ്കടമാണോ ബുദ്ധിമുട്ടാണോ എന്നൊക്കെ നിങ്ങൾക്ക് കമന്റായി അറിയിക്കാൻ അവസരമുണ്ട്. നന്ദി!
One reply on “മോദി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നേതാവോ? മോദി വരുന്നതിൻ്റെ ഭാരം പേറി ഗുരുവായൂർ താലൂക്ക് നിവാസികൾ!!!”
Valare nannayitundallo …🤣