Nava Kerala Sadassu

സർക്കാരിനെതിരെ വലിയ രീതിയിൽ പരിഹാസങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നമ്മളാരും കാണാതെ പോവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നമുക്കതിലേക്കൊന്നു കണ്ണോടിച്ചു നോക്കാം. നവകേരള റാലി എന്ന പേരിൽ മുഖ്യമന്ത്രിയും ടീമും കോടികൾ മുടക്കിയ ബസ്സിൽ ജില്ലകൾതോറും യാത്ര ചെയ്യുന്നതിൻ്റെ ഭാഗമായി ആ ബസ്സിന്‌ സുഗമമായി സഞ്ചരിക്കാൻ വേണ്ടി മാത്രമല്ല. എന്നാൽ ആ നാട്ടിലെ ഓരോ വാഹനങ്ങൾക്കും ഒരു പുതിയ റോഡ്. വർഷങ്ങളായിട്ടും ഒരു തവണപോലും ടാർ കണ്ടിട്ടില്ലാത്ത പല റോഡുകളും ഇന്ന് ടാറിൽ തിളങ്ങുകയാണ്. എന്നിട്ടും സ്വന്തം മുഖ്യമന്ത്രിയെ കുറ്റം മാത്രം പറയുന്ന ഒരു കൂട്ടം ആളുകൾ.

ഞാൻ സ്വന്തമായി കോടികൾ ചിലവാക്കുന്ന അതേ സമയം ഞാൻ കോടികൾ ജനങ്ങൾക്കുവേണ്ടിയും ചിലവാക്കുന്നുണ്ടെന്നുള്ളത് ഇവിടുത്തെ ജനങ്ങൾക്ക് തിരിച്ചറിവുണ്ടാകുന്നില്ല എന്നത് നമ്മടെ മുഖ്യമത്രിക്ക് വളരെ സങ്കടം ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ്. എന്നിരുന്നാലും ആ സങ്കടമെല്ലാം ഉള്ളിൽ തള്ളിക്കളഞ്ഞുകൊണ്ട് നിങ്ങളോരോരുത്തരെയും നേരിൽ കണ്ടുകൊണ്ടുതന്നെ തൻ്റെ പുതിയ പദ്ധതികളെ കുറിച്ചുള്ള ആഹ്വാനങ്ങൾ വിളിച്ചറിയിക്കുവാൻ അദ്ദേഹവും ടീമും ജില്ലതോറും നടത്തിവരുന്ന നവകേരള മാർച്ച്‌. പിണറായി സർക്കാർ എന്നല്ല ഇവിടെ ഏത് സർക്കാർ വന്നാലും ഇങ്ങനെ ഒക്കെ ആണെന്ന് ബോധ്യമുണ്ടായിട്ടും പിന്തുണയുമായി സർക്കാരിന് വലിയ ഒരു കൂട്ടം തന്നെ വേറെയുമുണ്ട്.

കോടികൾ ചിലവാക്കി ബസ്സിലാണ് കേരളം മുഴുവൻ ചുറ്റുന്നു എന്നും പറഞ്ഞുകൊണ്ടാണ് ഇവിടെ എല്ലാവരുടെയും എതിർപ്പുകൾ വന്നുകൊണ്ടിരിക്കുന്നത്. നവകേരള യാത്ര ഒരു വൻ പരാജയമാണ്. അതിൽ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല. മുഖ്യമന്ത്രിയും  മറ്റു മന്ത്രിമാരും തലപ്പാവും വെച്ച് , പഴയ രാജഭരണം ഓർമപ്പെടുത്തുന്ന തരത്തിൽ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ട് രാഷ്ട്രീയ പ്രസംഗം നടത്തുന്നു എന്നല്ലാതെ ജനങ്ങളുടെ ആവലാതികളോ പ്രശ്നങ്ങളോ പരിഹരിക്കുന്നില്ല എന്നൊക്കെയാണ് മറ്റു എതിർ രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾ. യഥാർത്ഥത്തിൽ കേരളത്തിൽ ഇന്നേവരെ ഭരണത്തിൽ വന്നിട്ടുള്ള ഏത് സർക്കാർ ആണ് ജനങ്ങളിലേക്ക് നേരിട്ടിറങ്ങിചെന്ന് നിവേദനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഉണ്ടെങ്കിൽ പറയട്ടെ. ആഡംബരം എന്ന് പറയുന്ന ആ ബസ്സിൽ തന്നെയാണ് മുഖ്യനും ബാക്കി മന്ത്രിമാരും വരുന്നത്. ജന ലക്ഷങ്ങൾ ആണ് ഓരോ നവകേരള സദസ്സുകളിലും നിറഞ്ഞൊഴുകുന്നത്. ഒരു കൂട്ടം ജനങ്ങൾ അപ്പോഴും പറയുന്നു….സർക്കാർ ജീവനക്കാർക്ക് ഭീഷണിയാണ് തൊഴിലുറപ്പുകാർക്ക് ഭീഷണിയാണ് പോലീസുകാർക്ക്പോലും ഭീഷണിയാണെന്ന്. ആരെയും ഭീഷണിപ്പെടുത്തിയതുകൊണ്ടല്ല മറിച്ചു ഒരു കോടിയുടെ ബെൻസ് ബസ്സിൽ നവകേരള യാത്രയെന്ന പേരിൽ യുവത്വമേ ഇല്ലാത്ത ഒരു കൂട്ടം മന്ത്രിമാരുടെ ആഡമ്പര വിളമ്പര നവകേരള യാത്ര കണ്ടറിയാൻ ആണെന്ന് മറ്റൊരു കൂട്ടവും വ്യാഖ്യാനിക്കുന്നുണ്ട്.

എന്തുതന്നെയായാലും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള ഈ യാത്രക്ക് ചിലവ് കൂടിയാലും ഇതു ജനകീയമാണെന്നെ പറയാൻ കഴിയൂ. അതുകൊണ്ട് ജന നന്മ എന്ന ഒറ്റ ലക്ഷ്യത്തോടെ പിണറായി സർക്കാരും മന്ത്രിമാരും ചേർന്നുള്ള നവകേരള യാത്ര വൻ വിജയം തന്നെ ആയിരിക്കട്ടെ എന്ന് നിങ്ങൾ ഓരോരുത്തരും ആശംസിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Instagram