poacher
പോച്ചർ

ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 23 മുതൽ സ്ട്രീം ചെയ്യാൻ തുടങ്ങുന്ന പുതിയ വെബ് സീരീസായ ‘പോച്ചർ’ ൽ നിമിഷ സജയൻ നടത്തിയ പ്രകടനത്തെൻനിർത്തിയാണ് ആലിയ ഭട്ടിന്റെ പരാമർശം. എമ്മി പുരസ്കാര ജേതാവായ റിച്ചി മേത്ത സംവിധാനം ചെയ്യുന്ന ‘പോച്ചർ’ കേരളത്തിൽ നടന്ന ആന വേട്ടയും അനുബന്ധ കുറ്റകൃത്യങ്ങളും ചുറ്റിപ്പറ്റിയാണ്.

“എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയൻ,” ആലിയ ഫിലിം കമ്പാനിയൻ അഭിമുഖത്തിൽ പറഞ്ഞു. “പ്രത്യേകിച്ചും സീരീസിലെ ക്ലൈമാക്സ് ഷോട്ടിൽ, എന്തൊക്കെ വികാരങ്ങൾ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി.”

റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഫെബ്രുവരി 23 മുതൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സീരീസ് സ്ട്രീം ചെയ്യാൻ തുടങ്ങും.

“ഓസ്കർ പുരസ്കാര ജേതാക്കളായ ക്യുസി എന്റർടൈൻമെന്റ് ആണ് നിർമ്മാണം,” ആലിയ പറഞ്ഞു. “ഞാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളാണ്.”

സീരീസിന് 8 എപ്പിസോഡുകളുണ്ട്. ആദ്യ മൂന്ന് എപ്പിസോഡുകൾ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ജൊഹാൻ ഹെർലിൻ ആണ് ഛായാഗ്രഹണം. “ഇയോബിന്റെ പുസ്തകം”, “തുറമുഖം” എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരം ആണ് മലയാളം തിരക്കഥ.

Leave a Reply

Your email address will not be published. Required fields are marked *

3 replies on ““പോച്ചർ” വെബ് സീരീസിലെ നിമിഷ സജയന്റെ പ്രകടനത്തെ പ്രശംസിച്ച് ആലിയ ഭട്ട്”

  • October 14, 2025 at 4:42 pm

    **mindvault**

    mindvault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking

  • October 24, 2025 at 2:21 am

    I like what you guys are up too. This sort of clever work and reporting! Keep up the wonderful works guys I’ve included you guys to my own blogroll.

  • October 25, 2025 at 11:44 am

    **breathe**

    breathe is a plant-powered tincture crafted to promote lung performance and enhance your breathing quality.

Instagram