നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്‌എംഡി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് ഫോണായ നോക്കിയ എക്സ് 30 5 ജി പുറത്തിറക്കി.

അള്‍ട്രാ-ടഫ് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിനുണ്ട്. 6.43 ഇഞ്ച് അമോലെഡ് പ്യുവര്‍ ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള പ്രീമിയം സവിശേഷതകളുമായാണ് നോക്കിയ ഫോണ്‍ വിപണിയിലെത്തുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൻറെ സഹായത്തോടു കൂടിയ കൂടിയ , 13 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയുള്ള 50 എംപി പ്യുവര്‍വ്യൂ ക്യാമറയും ഉപഭോക്താക്കള്‍ക്ക് മികച്ച ദൃശാനുഭവങ്ങൾ നല്‍കും. ഫ്രണ്ട് ക്യാമറ 16 മെഗാ പിക്സല്‍ ആണ്. രണ്ട് ദിവസം വരെ ഉഭയോഗിക്കാവുന്ന ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത.

Nokia-X-30-5G-1
Nokia-X-30-5G-1

നോക്കിയ എക്സ് 30 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. മൂന്ന് വര്‍ഷത്തെ വാറന്‍റിയോട് കൂടിയാണ് നോക്കിയ എക്സ് 30 5 ഇറക്കുന്നത് .ഫെബ്രുവരി 20 മുതല്‍ നോക്കിയയുടെ വെബ്സൈറ്റിലും ആമസോണിലും മാത്രം ഫോണ്‍ വില്‍പ്പനക്കെത്തും


Leave a Reply

Your email address will not be published. Required fields are marked *

6 replies on “നോക്കിയ എക്‌സ്30 5ജിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു- Pre-booking for Nokia X30 5G has started.”

Instagram